ഹിജാബ് നിരോധനം ന്യൂനപക്ഷ അവകാശധ്വംസനം -സി.എച്ച്. സൊസൈറ്റി

കാഞ്ഞങ്ങാട്: വിദ്യാലയങ്ങളിലും പൊതുസ്ഥലത്തും മുസ്​ലിം വനിതകളും വിദ്യാർഥിനികളും ധരിക്കുന്ന ഹിജാബ് നിരോധിച്ച നടപടി ന്യൂനപക്ഷ അവകാശ ധ്വംസനവും രാജ്യത്തിന്‍റെ മതേതര നിലപാടുകളുടെ ലംഘനവുമാണെന്ന് സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക എജുക്കേഷന്‍ സൊസൈറ്റി ഭരണസമിതി യോഗം. ഇസ്​ലാമിന്റെ അടയാളങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ട സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹിജാബ് നിരോധന വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ പ്രസ്താവന അനുചിതവും ഭരണഘടന പദവിക്ക് നിരക്കാത്തതുമാണെന്ന് യോഗം വിലയിരുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. ചെയര്‍മാന്‍ എം.ബി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ലക്കുഞ്ഞി, കെ. അബ്ദുൽഖാദര്‍, സി. കുഞ്ഞബ്ദുല്ല പാലക്കി, സി. മുഹമ്മദ്കുഞ്ഞി, ഹസ്സൻ ഹാജി കൊത്തിക്കാല്‍, സി. യൂസുഫ്​ ഹാജി, ടി. മുഹമ്മദ് അസ്​ലം, എ.പി. ഉമ്മര്‍, തെരുവത്ത് മൂസഹാജി, ഇ.കെ. മൊയ്തീന്‍കുഞ്ഞി, സി. സുലൈമാന്‍, കെ. കുഞ്ഞിമൊയ്തീന്‍, പി.എം. ഹസ്സൻ ഹാജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.