മരം വീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോ തകർന്നു

കുമ്പള: മൊഗ്രാൽ കൊപ്ര ബസാർ ദേശീയപാതയിൽ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ പതിച്ച് ഓട്ടോ തകർന്നു. ഡ്രൈവറും യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സന്ധ്യയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായത്. ദേശീയപാത നിർമാണത്തോടനുബന്ധിച്ച് നിരപ്പാക്കാൻ കുഴിയെടുത്ത ഭാഗത്തുള്ള മരമാണ് കടപുഴകിയത്. അശാസ്ത്രീയമായ നിർമാണ രീതിയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് രാത്രി പത്തു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.