കാറ്റും മഴയും കരിന്തളത്ത് നാശനഷ്ടം

നീലേശ്വരം: ബുധനാഴ്ച രാത്രി വീശിയടിച്ച കാറ്റിലും മഴയിലും കിനാനൂർ കരിന്തളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. കരിന്തളം പാറക്കോലിലെ പി.കെ. രാജൻ മാസ്റ്ററുടെ ഓടുമേഞ്ഞ വീടിനു മുകളിൽ തെങ്ങ് പൊട്ടിവീണ് പൂർണമായും തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തലയടുക്കത്തെ കെ. ദേവകിയമ്മയുടെ വീടിന് മിന്നലേറ്റ് ഭാഗികമായി കേടുപാടുണ്ടായി. വൈദ്യുതിയും വയറിങ്ങും മീറ്ററുകളും ചുവരുകളും ജനാലകളും തകർന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പടം: nlr idiminnal 1, 2 തലയടുക്കത്തെ കെ. ദേവകിയമ്മയുടെ വീട് ഇടിമിന്നലിൽ നശിച്ച നിലയിൽ 2: പാറക്കോലിൽ രാജൻ മാസ്റ്ററുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.