എയിംസ്: നിരാഹാര സമരം മൂന്നുമാസം പിന്നിടുന്നു

കാസർകോട്​: സംസ്ഥാനത്തിന് അനുവദിക്കുന്ന എയിംസ്​ സ്ഥാപിക്കുന്നതിനുള്ള നി​ർദേശ പട്ടികയിൽ ജില്ലയുടെ പേരുകൂടി ചേർക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുമാസം പിന്നിടുന്നു. ദേശീയ കായിക താരം മയൂഖ ധർമപാൽ എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാലക്ക് നാരങ്ങാനീര് നൽകി. വേണു മീങ്ങോത്ത്, സൗപർ​ണേഷ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. രാജുകൃഷ്ണൻ തളങ്കര, മനോജ് നീലേശ്വരം, സുബൈർ പടുപ്പ്, ജസി മഞ്ചേശ്വരം, സലീം സന്ദേശം, ലൈല വിദ്യാനഗർ, മിസിരിയ ചെങ്കള, പി.ഷൈനി, കെ. അനന്തൻ, കെ.വി.കെ. റാം, ചിതാനന്ദൻ കാനത്തൂർ, മുഹമ്മദ് ഇച്ചിലങ്കാൽ, സുലേഖ മാഹിൻ, എം.കെ. ശേഖരൻ സംബന്ധിച്ചു. AIMS എയിംസ്​ സമരവേദിയിൽ ദേശീയ കായിക താരം മയൂഖ ധർമപാൽ എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാലക്ക് നാരങ്ങാനീര് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.