ചെറുവത്തൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചെറുവത്തൂർ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം ബുധനാഴ്ച രാവിലെ 10ന് കയ്യൂർ ചൂട്ടേനിയിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. കയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ചെറിയാക്കര സ്കൂളിലും പഠിക്കുന്ന രണ്ട് കുട്ടികൾക്കു വേണ്ടിയാണ് എട്ടു ലക്ഷം രൂപയുടെ വീടുപണി പൂർത്തിയാക്കിനൽകുന്നത്. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ മുൻ ചെറുവത്തൂർ എ.ഇ.ഒ ജി. സനൽഷ, ജില്ല കമീഷണർ ജി.കെ. ഗിരീഷ്, ജില്ല സെക്രട്ടറി വി.വി. മനോജ് കുമാർ, കെ. ജയചന്ദ്രൻ, എ. ശ്യാമള, ജില്ല ഓർഗനൈസിങ് കമീഷണർ സ്കൗട്ട് വി.കെ. ഭാസ്കരൻ, പി. രമേശ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.