കെ-റെയിൽ: പരിസ്ഥിതി സമിതി ബഹുജന പദയാത്ര നടത്തും

കാഞ്ഞങ്ങാട് : കെ- റെയിലിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതിനായി മേയ് രണ്ടാം വാരം കാലിക്കടവ് മുതൽ അടുക്കത്ത് വയൽ വരെ ബഹുജന പദയാത്ര സംഘടിപ്പിക്കാൻ ജില്ല പരിസ്ഥിതി സമിതി ശിൽപശാലയിൽ തീരുമാനിച്ചു. ശില്പശാല സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ക്യാമ്പ് ഡയറക്ടറായി. വി.കെ. വിനയൻ ആമുഖഭാഷണം നടത്തി. 'കെ-റെയിലും കേരളവും' എന്ന വിഷയത്തിൽ ഇ.പി. അനിൽ സംസാരിച്ചു. കെ-റെയിൽ പദ്ധതി പശ്ചിമഘട്ടത്തിനുണ്ടാക്കുന്ന നാശം എന്ന വിഷയത്തിൽ പ്രഫ. എം. ഗോപാലൻ, കെ-റെയിൽ പദ്ധതി തീരദേശത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ പി.വി. സുധീർ കുമാർ എന്നിവർ സംസാരിച്ചു. മഹാരാജാസ് കോളജ് അധ്യാപകൻ രമേഷ് കുമാർ, വി.സി. ബാലകൃഷ്ണൻ, അഡ്വ. ടി.വി. രാജേന്ദ്രൻ, പി. കൃഷ്ണൻ പുല്ലൂർ, കെ. സുരേശൻ, പി.വി. മോഹനൻ മാസ്റ്റർ, എം.എൻ. കുമാരൻ, കെ. ബാലകൃഷ്ണൻ, ജയൻ നീലേശ്വരം എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ വാണിയമ്പാറ സ്വാഗതവും പവിത്രൻ തോയമ്മൽ നന്ദിയും പറഞ്ഞു. padmanabhan TP ജില്ല പരിസ്ഥിതി സമിതി ശില്പശാല ടി.പി. പത്ഭനാഭൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.