കാഞ്ഞങ്ങാട്: രണ്ടാം പിണറായി വിജയൻ സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികാഘോഷത്തിൻെറ ഭാഗമായി എൻെറ കേരളം പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ തുടക്കം. ഒമ്പതുവരെയാണ് മേള. മേളയില്‍ ചെറുകിട വ്യവസായസംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശനവിപണന മേള, ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവയും മുഖ്യആകര്‍ഷണീയങ്ങളാണ്. 64626.52 ചതുരശ്ര അടിയിൽ 170 സ്റ്റാളുകളാണ് മേളയിലുള്ളത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മേളയിലൂടെ അറിയാനാവും. സർക്കാർ സേവനങ്ങൾ, അക്ഷയകേന്ദ്രത്തിന്റെ നിരവധി സേവനങ്ങൾ പുതിയ ആധാർ, കുട്ടികളുടെ ആധാർ, ആധാറിൽ മേൽവിലാസം തിരുത്തൽ, ഇ-ആധാർ, ആധാറിൽ ജനന തീയതി തിരുത്തൽ, ആധാറിൽ മൊബൈൽ നമ്പർ മാറ്റുക, ആധാറിൽ ബയോമെട്രിക് അപ്ഡേഷൻ, ആധാറിൽ ഫോട്ടോ മാറ്റിക്കൊടുക്കൽ, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ തുടങ്ങിയവ ഒരു കുടക്കീഴിൽ ലഭ്യമാകും. ദിവസവും വിവിധ വകുപ്പുകൾ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. തുടർന്ന് കല- സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കുടുംബശ്രീയൊരുക്കുന്ന ഫുഡ് സ്റ്റാളും മേളക്കകത്തുണ്ട്. എല്ലാ ദിവസവും പകൽ 11 മുതല്‍ രാത്രി ഒമ്പതു വരെ മേളയില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 10.30 ന് വിവിധ വകുപ്പുകൾ അവതരിപ്പിക്കുന്ന സെമിനാറുകള്‍ക്ക് തുടക്കമാകും. പ്രദര്‍ശന വിപണനമേളയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.