ഫ്രറ്റേണിറ്റി ആദരിച്ചു

കാസർകോട്: കലാഭവൻ മണി പുരസ്കാരം, പ്രഥമ പി.എസ്. ബാനർജി പുരസ്കാരം എന്നിവ നേടിയ ആദിവാസി നാടൻപാട്ട് കലാകാരനും സാമൂഹിക പ്രവർത്തകനുമായ മണികണ്ഠൻ വയനാടിനെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി ആദരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മഹേഷ് തോന്നക്കൽ ഉപഹാരം നൽകി. ജില്ല പ്രസിഡന്‍റ്​ സി.എ. യൂസുഫ്, ജില്ല ജനറൽ സെക്രട്ടറിമാരായ സന്ദീപ് പത്മിനി, റാഷിദ് മുഹിയുദ്ദീൻ, ജില്ല കമ്മിറ്റിയംഗങ്ങളായ അബ്ദുൽ ജബ്ബാർ, ഇബാദ അഷ്റഫ്, തഹാനി എന്നിവർ സംസാരിച്ചു. freternity ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങിൽ മണികണ്ഠൻ വയനാടിന്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മഹേഷ് തോന്നക്കൽ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.