കാസർകോട്: എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, സ്പെഷൽ റിക്രൂട്ട്മൻെറ് സെൽ പുനഃസ്ഥാപിക്കുക, ദേവസ്വം ബോർഡ് അനുബന്ധ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗ സംവരണം ഏർപ്പെടുത്തുക, സംസ്ഥാനത്തും ഇതര സംസ്ഥാനത്തും പഠിക്കുന്ന പട്ടിക വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ കോൺഫെഡറഷൻ ഓഫ് എസ്.സി-എസ്.ടി ഓർഗനൈസേഷൻസ് ദേശീയ വിദ്യാർഥി- യുവജന വിഭാഗമായ നാഷനൽ സ്റ്റുഡൻറ് ആൻഡ് യൂത്ത് ഫ്രണ്ട് (എൻ.എസ്.വൈ.എഫ്) സംസ്ഥാന കമ്മിറ്റി കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് 'അതിജീവന യാത്ര'ആരംഭിച്ചു. ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ് എ. പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. ഐ. ലക്ഷ്മണ പെരിയടുക, സംസ്ഥാന സെക്രട്ടറി ശ്രീജ സുനിൽ, സംസ്ഥാന അഡീ. സെക്രട്ടറി എൻ. മുരളി, ഷനോജ് കാവിൽ, ബാബു നെല്ലിക്കട്ട, പുരുഷോത്തമൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. പ്രശാന്ത് സ്വാഗതം പറഞ്ഞു. വാഹനജാഥ ഈ മാസം ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും athijeevana yathra എൻ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാത്ര എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.