Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎൻ.എസ്.വൈ.എഫ് അതിജീവന...

എൻ.എസ്.വൈ.എഫ് അതിജീവന യാത്രക്ക്​ തുടക്കം

text_fields
bookmark_border
കാസർകോട്​: എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, സ്പെഷൽ റിക്രൂട്ട്മൻെറ്​ സെൽ പുനഃസ്ഥാപിക്കുക, ദേവസ്വം ബോർഡ്‌ അനുബന്ധ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗ സംവരണം ഏർപ്പെടുത്തുക, സംസ്ഥാനത്തും ഇതര സംസ്ഥാനത്തും പഠിക്കുന്ന പട്ടിക വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ കോൺഫെഡറഷൻ ഓഫ് എസ്​.സി-എസ്​.ടി ഓർഗനൈസേഷൻസ് ദേശീയ വിദ്യാർഥി- യുവജന വിഭാഗമായ നാഷനൽ സ്റ്റുഡൻറ്​ ആൻഡ് യൂത്ത് ഫ്രണ്ട്​ (എൻ.എസ്.വൈ.എഫ്) സംസ്ഥാന കമ്മിറ്റി കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് 'അതിജീവന യാത്ര'ആരംഭിച്ചു. ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. എൻ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ്​ എ. പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. ഐ. ലക്ഷ്മണ പെരിയടുക, സംസ്​ഥാന സെക്രട്ടറി ശ്രീജ സുനിൽ, സംസ്ഥാന അഡീ. സെക്രട്ടറി എൻ. മുരളി, ഷനോജ് കാവിൽ, ബാബു നെല്ലിക്കട്ട, പുരുഷോത്തമൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. പ്രശാന്ത് സ്വാഗതം പറഞ്ഞു. വാഹനജാഥ ഈ മാസം ഒമ്പതിന്​ തിരുവനന്തപുരത്ത് സമാപിക്കും athijeevana yathra എൻ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ കാസർകോടുനിന്ന്​ തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാത്ര എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story