കാഞ്ഞങ്ങാട്: കടൽമാർഗം തീരദേശത്ത് 'നുഴഞ്ഞുകയറാൻ' ശ്രമിച്ച മൂന്നുപേരെ അജാനൂർ ചിത്താരി കടലിൽനിന്ന് മത്സ്യബന്ധന യാന പരിശോധനയിൽ കോസ്റ്റൽ പൊലീസ് ബുധനാഴ്ച രാവിലെ പത്തരയോടെ പിടികൂടി. ഇവരെ പിന്നീട് കാസർകോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കേന്ദ്ര സംസ്ഥാന സുരക്ഷ ഏജൻസികളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സാഗർ കവച് -2022 കോസ്റ്റൽ സെക്യൂരിറ്റി പരിശീലനത്തിന്റെ ഭാഗമായി നടന്ന മോക്ഡ്രിലിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണം, മനുഷ്യക്കടത്ത് തുടങ്ങി, രാജ്യസുരക്ഷയെത്തന്നെ ദുർബലമാക്കുന്ന ഗൗരവതരമായ സംഭവങ്ങൾ തടയുന്നതിനും കേരളത്തിന്റെ തീരസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. കടലിൽ പോകുന്ന എല്ലാ തൊഴിലാളികളും നിർബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും യാനത്തിന്റെ രേഖകളും കൈവശം കരുതണമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.