ഗ്യാസ് വിലവർധന: വിറക് നൽകി പ്രതിഷേധിച്ചു

നീലേശ്വരം: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്​ ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി വെള്ളരിക്കുണ്ട് ടൗണിൽ ആളുകൾക്ക് വിറക് വിതരണം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ലിബിൻ ആലപ്പാട്ട്, ഡാർലിൻ ജോർജ് കടവൻ, വിനീഷ് മാലോം, ശ്രീപാദ് ബളാൽ, സാവിയോ ദേവസ്യ, ലിറ്റോ ദർഘാസ്, കെ.സി. ടോംസ് എന്നിവർ സംസാരിച്ചു. പടം: nlr virak ബളാൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ വിറകുവിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.