കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ ഭരണസംവിധാനവും പ്രവര്‍ത്തനവും പഠിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസ് (കെ.എ.എസ്) ഓഫിസര്‍മാരെത്തി. 34 പേരടങ്ങുന്ന സംഘമാണ് പെരിയ കാമ്പസിലെത്തിയത്. ഒരു വര്‍ഷത്തെ പരിശീലനത്തിന്റെ ഭാഗമായുള്ള കേരള ദര്‍ശന്‍ പരിപാടിയോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. സർവകലാശാല അധികൃതരുമായി ആശയവിനിമയം നടത്തിയ ഇവര്‍ പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. രജിസ്ട്രാര്‍ ഡോ.എന്‍. സന്തോഷ് കുമാര്‍ ഭരണപരമായ കാര്യങ്ങള്‍ വിശദീകരിച്ചു. പ്രവേശന നടപടിക്രമങ്ങളും പരീക്ഷ നടത്തിപ്പും പരീക്ഷ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാരും അക്കാദമിക് പ്രവര്‍ത്തനം ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാര്‍ ബയോളജി വിഭാഗം അധ്യക്ഷന്‍ ഡോ. രാജേന്ദ്ര പിലാങ്കട്ടയും വിശദമാക്കി. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള സർവകലാശാലയുടെ സാമൂഹിക സേവന പ്രവര്‍ത്തനം, ഗവേഷണം, വികസനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. വരും ദിവസങ്ങളില്‍ രണ്ട് ബാച്ചുകള്‍ കൂടി സർവകലാശാല സന്ദര്‍ശിക്കും. KAS officer കേരള കേന്ദ്ര സർവകലാശാല സന്ദര്‍ശിച്ച കെ.എ.എസ്. ഓഫിസര്‍മാരുമായി രജിസ്ട്രാര്‍ ഡോ. എന്‍.സന്തോഷ് കുമാര്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.