ദ്വിദിന ഐ.ടി പരിശീലനം

കാസർകോട്​: ജില്ലയിലെ 4350 പ്രൈമറി അധ്യാപകര്‍ക്കുള്ള 'കൈറ്റി'ന്റെ ഇ-ലാംഗ്വേജ് ലാബ് ഐ.ടി പരിശീലനം തുടങ്ങി. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും കഥകള്‍ കേള്‍ക്കാനും വായിക്കാനും പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. 10 സെഷനുകളിലായാണ് ദ്വിദിന പരിശീലനം. 10 പരിശീലനകേന്ദ്രങ്ങളിലായി 60 പേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. മേയ് 31വരെ നീളുന്ന പരിശീലനത്തിന് വിവിധ ബാച്ചുകളിലായി 4342 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Kite 2 കാസർകോട്​ ജി.യു.പി സ്കൂളില്‍ ഇ-ലാംഗ്വേജ് ലാബ് പരിശീലനത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.