കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ ഉപജില്ലയിൽപെട്ട 33 അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കാത്ത വിദ്യാഭ്യാസ വകുപ്പിൻെറ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സമരസമിതിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 9.30 മുതല്‍ അഞ്ചുവരെ ഡി.ഡി.ഇ ഓഫിസിനുമുന്നില്‍ റിലേ ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 2016 മുതല്‍ സർവിസില്‍ കയറി അഞ്ചുവര്‍ഷക്കാലം ശമ്പളമില്ലാതെ ജോലിചെയ്തുവരുന്ന അധ്യാപകരാണ് ഇവരില്‍ കൂടുതലും. കേരളത്തിലെ ഇത്തരം നിയമനങ്ങള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. കേരളത്തിലെ മറ്റ് ഡി.ഇ.ഒ ഓഫിസുകളില്‍ സമാനസ്വഭാവമുള്ള നിയമനങ്ങള്‍ പാസാക്കിയിട്ടും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ നിയമനങ്ങള്‍ പാസാക്കാതെ പിടിച്ചുെവച്ചിരിക്കുകയാണെന്നാണ് പരാതി. ആദ്യമാസങ്ങളില്‍, ഡി.ജി.ഇ അംഗീകരിച്ച സീനിയോറിറ്റി പട്ടിക ഇല്ലാത്തതിൻെറ കാരണം പറഞ്ഞായിരുന്നു നിയമന ഉത്തരവ് നല്‍കാതിരുന്നത്. ഇൗ പട്ടിക ഇല്ലാതെ തന്നെ നിയമനങ്ങള്‍ അംഗീകരിച്ചു കൊടുക്കണമെന്ന് എ.ഡി.പി.ഐ നിർദേശിച്ചിരുന്നു. 2019 വരെ ഈ സ്‌കൂളുകളിലെ നിയമനങ്ങള്‍ അപ്രകാരം അംഗീകരിക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പി.ജെ. ജോസഫ്, ജില്ല പ്രസിഡൻറ് ജി.കെ. ഗിരീഷ്, മുന്‍ ജില്ല പ്രസിഡൻറ് അലോഷ്യസ് ജോര്‍ജ്, കണ്‍വീനര്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ കെ.ടി. റോയി, സമരസമിതി വൈസ് പ്രസിഡൻറ് ടി.എസ്. ജോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.