Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിയമനം ലഭിക്കാത്ത...

നിയമനം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്‌നം; കെ.പി.എസ്.ടി.എ റിലേ ഉപവാസം 20ന്

text_fields
bookmark_border
കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ ഉപജില്ലയിൽപെട്ട 33 അധ്യാപകരുടെ നിയമനത്തിന്​ അംഗീകാരം നല്‍കാത്ത വിദ്യാഭ്യാസ വകുപ്പി‍ൻെറ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സമരസമിതിയുടെ നേതൃത്വത്തില്‍ 20ന്​ രാവിലെ 9.30 മുതല്‍ അഞ്ചുവരെ ഡി.ഡി.ഇ ഓഫിസിനുമുന്നില്‍ റിലേ ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 2016 മുതല്‍ സർവിസില്‍ കയറി അഞ്ചുവര്‍ഷക്കാലം ശമ്പളമില്ലാതെ ജോലിചെയ്തുവരുന്ന അധ്യാപകരാണ് ഇവരില്‍ കൂടുതലും. കേരളത്തിലെ ഇത്തരം നിയമനങ്ങള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. കേരളത്തിലെ മറ്റ് ഡി.ഇ.ഒ ഓഫിസുകളില്‍ സമാനസ്വഭാവമുള്ള നിയമനങ്ങള്‍ പാസാക്കിയിട്ടും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ നിയമനങ്ങള്‍ പാസാക്കാതെ പിടിച്ചു​െവച്ചിരിക്കുകയാണെന്നാണ്​ പരാതി. ആദ്യമാസങ്ങളില്‍, ഡി.ജി.ഇ അംഗീകരിച്ച സീനിയോറിറ്റി പട്ടിക ഇല്ലാത്തതി‍ൻെറ കാരണം പറഞ്ഞായിരുന്നു നിയമന ഉത്തരവ് നല്‍കാതിരുന്നത്. ഇൗ പട്ടിക ഇല്ലാതെ തന്നെ നിയമനങ്ങള്‍ അംഗീകരിച്ചു കൊടുക്കണമെന്ന് എ.ഡി.പി.ഐ നിർദേശിച്ചിരുന്നു. 2019 വരെ ഈ സ്‌കൂളുകളിലെ നിയമനങ്ങള്‍ അപ്രകാരം അംഗീകരിക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പി.ജെ. ജോസഫ്, ജില്ല പ്രസിഡൻറ്​ ജി.കെ. ഗിരീഷ്, മുന്‍ ജില്ല പ്രസിഡൻറ്​ അലോഷ്യസ് ജോര്‍ജ്, കണ്‍വീനര്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ കെ.ടി. റോയി, സമരസമിതി വൈസ് പ്രസിഡൻറ്​​ ടി.എസ്. ജോസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story