വേനൽമഴ, ഹോസ്ദുർഗ് താലൂക്കിൽ 25 വീടുകൾ ഭാഗികമായി തകർന്നു

കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും ഹോസ്ദുർഗ് താലൂക്കിൽ 25 വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും വ്യാപകമായ കൃഷിനാശമുണ്ടായി. അജാനൂർ ഗ്രാമപഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചിത്താരി വില്ലേജ് പരിധിയിൽ 13 വീടുകളും അജാനൂർ വില്ലേജ് പരിധിയിൽ പത്തോളം വീടുകളും ഭാഗമായി തകർന്നു. പഞ്ചായത്തിലാകെ 10 ഹെക്ടർ പച്ചക്കറി കൃഷി, 6000 വാഴകൾ, 50 തെങ്ങുകൾ, 100 കവുങ്ങുകൾ എന്നിവ നശിച്ചു. രാവണീശ്വരം മേഖലയിലാണ് കൂടുതൽ വാഴ നശിച്ചത്. ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കാർഷിക മേഖലയിൽ ഉണ്ടാകുമെന്ന് കൃഷി ഓഫിസർ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ പത്തിലധികം വീടുകൾ തകർന്നു. ഏക്കർകണക്കിന് നെൽകൃഷി നാശമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.