കാസർകോട്: ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളായി ഉയര്‍ത്തും. തൃക്കരിപ്പൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ വരുക- 28 എണ്ണം.
മഞ്ചേശ്വരം മണ്ഡലത്തിൽ 20, കാസര്‍കോട് 17, ഉദുമയില്‍ 22, കാഞ്ഞങ്ങാട് 24 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. മൂന്നു ഘട്ടങ്ങളിലായാണ് ഇവ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 26, രണ്ടാം ഘട്ടത്തില്‍ 31, മൂന്നാം ഘട്ടത്തില്‍ 54 എന്നിങ്ങനെയാണ് വെല്‍നെസ് കേന്ദ്രങ്ങളാക്കിയത്.
ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെയും ആശാവര്‍ക്കറുടെയും സേവനമാണ് ലഭിച്ചിരുന്നത്. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവുന്നതോടെ രാവിലെ മുതല്‍ സ്റ്റാഫ് നഴ്സിന്റെ സേവനം കൂടി ലഭ്യമാകും.
ആഴ്ചയില്‍ ആറ് ദിവസവും ജനറല്‍ ഒ.പി, പാലിയേറ്റിവ് ഒ.പി, സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒ.പി, പി.എച്ച്.സികളില്‍ നിന്ന് വിതരണം ചെയ്യുന്ന മരുന്നുകള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.