കാസർകോട്: കേന്ദ്രസർക്കാറിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് 25 കോടി രൂപയുടെ വികസന പദ്ധതി ഒരുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി.കെ. കൃഷണദാസ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര, കാത്തിരിപ്പ് കേന്ദ്രങ്ങൾ, വിശ്രമ മുറികൾ എന്നിവ വിപുലീകരിക്കും. ആവശ്യമായ ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം എന്നിവ മെച്ചപ്പെടുത്തും. യാത്രക്കാർക്ക് വിവരങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിന് റെയിൽവേ സ്റ്റേഷനിൽ ആധുനിക രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എർപ്പെടുത്തുന്നതോടെ തീവണ്ടിയുടെ കോച്ച് പൊസിഷൻ, സമയ കൃത്യത എന്നിവ ലഭ്യമാകും. കാസർകോട് സ്റ്റേഷനിൽ ആറ് മീറ്റർ നീളമുള്ള പുതിയ ഫുട് ഓവർബ്രിഡ്ജ് കൂടി വരുന്നതോടെ രണ്ട് ലിഫ്റ്റ് കൂടി ലഭിക്കും. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 2400 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. അതോടൊപ്പം വാഹന മോഷണം തടയുന്നതിന് സി.സി.ടി.വി സ്ഥാപിക്കും. രണ്ടാം ഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട്, ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകളിൽ 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.