കാസർകോട്: സംസ്ഥാന സഹകരണ വകുപ്പ് യുവാക്കൾക്കായി ആരംഭിക്കുന്ന സഹകരണ സംരംഭങ്ങൾ ഡി.വൈ.എഫ്.ഐക്ക് സ്വന്തം. സർക്കാറിെൻറ നൂറുദിന കർമപദ്ധതികളുടെ ഭാഗമായി 14 ജില്ലകളിൽ 25 യുവ സഹകരണ സംരംഭങ്ങളാണ് സഹകരണ വകുപ്പ് ആരംഭിക്കുന്നത്. ഇവയുടെ രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയെല്ലാം രജിസ്ട്രേഷൻ ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ നൽകിയ അപേക്ഷയിലാണ് നടന്നിരിക്കുന്നത്. അതിരഹസ്യമായി അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സർക്കാർ ഉത്തരവും ഈ പദ്ധതിക്കില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യുവാക്കളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 18നും 35നുമിടയിൽ പ്രായമുള്ള യുവാക്കളെ അംഗങ്ങളാക്കുക,അവർ ഓഹരിയെടുത്ത് നിക്ഷേപം സംഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതി അപേക്ഷയോടൊപ്പം വിശദമായി സമർപ്പിക്കണം. ഇങ്ങനെ സംസ്ഥാനത്താകെ 25 അപേക്ഷകൾ മാത്രമാണുണ്ടായത്. 25ഉം ഇടതുപക്ഷത്തുനിന്നുള്ള അപേക്ഷകളാണ്.
പൊതുവേ ഭരിക്കുന്ന സർക്കാറിെൻറ പാർട്ടിക്കു മാത്രമേ സഹകരണ സംഘം രജിസ്ട്രേഷൻ നൽകാറുള്ളൂവെന്നതാണ് കീഴ്വഴക്കം. ബന്ധപ്പെട്ട പാർട്ടികൾ സഹകരണ സംഘം തുടങ്ങാൻ തീരുമാനിക്കുകയും അതിനുള്ള രജിസ്ട്രേഷൻ സർക്കാറിൽ നിന്നും നേടിയെടുക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ, സർക്കാറിെൻറ പദ്ധതിയായി വരുേമ്പാൾ അതിനുള്ള പ്രഖ്യാപനവും അപേക്ഷ ക്ഷണിക്കലും ഉണ്ടാകാറുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യുവാക്കളെ പൂർണമായും തഴഞ്ഞുകൊണ്ടാണ് സഹകരണ വകുപ്പ് നൂറുദിന കർമ പദ്ധതി നടപ്പാക്കിയത്. രഹസ്യമായി ഡി.വൈ.എഫ്.ഐയിലൂടെ കടന്നുവന്ന പദ്ധതിക്ക് അതുകൊണ്ടുതന്നെ അപേക്ഷകളും 25 മാത്രമേയുണ്ടായിരുന്നുള്ളൂ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ ആറിനു മുഖ്യമന്ത്രി നിർവഹിക്കും. 'കാസർകോട് ജില്ലയിൽ മൂന്നു സംഘങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൂന്നു അപേക്ഷകൾ മാത്രമാണുണ്ടായിരുന്നത്. അപേക്ഷകൾ മാത്രമാണ് സഹകരണ വകുപ്പിനു മുന്നിൽ വരുന്നത്. ഏതുപാർട്ടിയാണ് സർമർപ്പിക്കുന്നത് എന്നറിയാൻ കഴിയില്ല. മൂന്നു സംരംഭങ്ങളും മികച്ചതായിരുന്നു. സംസ്ഥാന തല സ്ക്രീനിങ് കമ്മിറ്റിയാണ് അന്തിമമായി അനുമതി നൽകുന്നത്' –അസി. രജിസ്ട്രാർ വി. ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.