കാസര്‍കോട്: വികസന പാക്കേജില്‍ 6500 കോടിയുടെ പുതിയ പദ്ധതികളാണ് പരിഗണനയിലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമേഷ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന് ബര്‍ണാഡ്, പി.ടി.എ പ്രസിഡന്റ് രാജേശ്വര ഹൊള്ള, മദര്‍ പി.ടി.എ പ്രസിഡന്റ് ഹമീദത്ത് ഹമീദ, ഒ.എസ്.എ പ്രസിഡന്റ് ബി. സതീഷ് എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ സ്വാഗതവും സ്കൂള്‍ ഹെഡ്മാസ്റ്റര് ബി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.