കാസർകോട്: നഗരസഭ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ പൊതു റോഡിൽ കൂടി മലിനജലം ഒഴുക്കിവിട്ട ലോറി പിടികൂടി. ഇവരിൽനിന്ന് 50,000 രൂപ ഈടാക്കി. ടി.എൻ 88 2127 നമ്പർ ലോറിയാണ് നഗരസഭ പരിധിയിൽ പൊതുറോഡിൽ മലിനജലം ഒഴുക്കുന്നതിനിടെ പിടിയിലായത്.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആഷാ മേരി, അംബിക, പ്രേം നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്. സാനിറ്റേഷൻ വർക്കർമാരായ സുധി, പീതാംബരൻ, കമലാക്ഷൻ എന്നിവരും സ്ക്വാഡ് ടീമിനൊപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ടീം അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.