പുത്തിഗെ: കൺമുന്നിൽ അപകടം മാടിവിളിക്കുന്ന ട്രാൻസ്ഫോർമർ. കുട്ടികൾ എങ്ങനെ പേടിക്കാതിരിക്കും. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാനുള്ള നടപടി ആവശ്യപ്പെട്ട് വിദ്യാർഥിനി നവകേരള സദസ്സിന് പരാതി നൽകി. സീതാംഗോളി വൈദ്യുതി സെക്ഷനിലെ മുണ്ട്യത്തടുക്ക പള്ളം ടൗണിലുള്ള ട്രാൻസ്ഫോർമിന്റെ അപകടക്കഥകൾ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ നവകേരള സദസ്സിലെത്തിയ ഷേണി ശാരദാംബ എയ്ഡഡ് ഹൈസ്കൂൾ എട്ടാം ക്ലാസുകാരി ആയിശത്ത് ഷാസ പരാതി നൽകിയത്. ചുറ്റുവേലി ഇല്ല, കൈയെത്തും ദൂരത്ത് ഫ്യൂസുകൾ.
സ്കൂൾ കുട്ടികൾ നടന്നുപോകുന്ന വഴിയാണിത്. സമീപത്ത് ബസ് കാത്തിരിപ്പുകേന്ദ്രവും അംഗൻവാടിയും മറ്റുമുണ്ട്. പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാരടക്കം പറയുന്നു. ഒടുവിലാണ് നവകേരള സദസ്സിൽ മന്ത്രിമാർ മുമ്പാകെ പരാതി നൽകിയത്. ഇനിയെങ്കിലും ഇത് മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഷാസ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.