മോഷണക്കേസിൽ പ്രതികളാക്കുന്നു; ജ്വല്ലറി ഉടമകൾ ഹൈകോടതിയിലേക്ക്

കാ​സ​ർ​കോ​ട്: സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ തൊ​ണ്ടി​മു​ത​ൽ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന ​ക​ർ​ണാ​ട​ക പൊ​ലീ​സ് ജ്വ​ല്ല​റി ഉ​ട​മ​ക​ളെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​നെ​തി​രെ ഉ​ട​മ​ക​ൾ ഹൈ​കോ​ട​തി​യി​ലേ​ക്ക്. സ്വ​ർ​ണം വി​ൽ​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ വാ​ങ്ങി​യാ​ണ് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​ത്. വി​ൽ​ക്കാ​ൻ വ​രു​ന്ന​ത് ക​ള്ള​നാ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ജ്വ​ല്ല​റി ഉ​ട​മ​ക​ൾ​ക്ക് പോം​വ​ഴി​യി​ല്ല.

പ​രി​ച​യ​ക്കാ​രി​ൽ​നി​ന്ന് മാ​ത്ര​മേ ജ്വ​ല്ല​റി​ക്കാ​ർ സ്വ​ർ​ണം വാ​ങ്ങാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​ന​മാ​ണ്. 20,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ണ്ടെ​ങ്കി​ൽ ചെ​ക്ക് വ​ഴി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഈ​ച​ട്ട​ങ്ങ​ളെ​ല്ലാം നി​ല​നി​ൽ​ക്കെ മോ​ഷ​ണ മു​ത​ൽ ക​ണ്ടെ​ത്താ​നെ​ന്ന പേ​രി​ൽ ജ്വ​ല്ല​റി ഉ​ട​മ​ക​ളെ റെ​യ്ഡും കേ​സു​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ​​മോ​ഷ​ണ​ക്കേ​സി​ൽ തോ​ണ്ടി​മു​ത​ൽ അ​ന്വേ​ഷി​ച്ച് ജ്വ​ല്ല​റി​ക​ളി​ൽ വ​രു​ന്ന രീ​തി മാ​റ​ണം.

കേ​ര​ള പൊ​ലീ​സ് സ​മീ​പ​നം സ്വാ​ഗ​ത​മാ​ർ​ഹ​മാ​ണ്. കേ​ര​ള പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കാ​തെ​യാ​ണ് ക​ർ​ണാ​ട​ക പൊ​ലീ​സ് എ​ത്തു​ന്ന​ത്. പ്ര​ഥ​മ​വി​വ​ര​റി​പ്പോ​ർ​ട്ടി​ൽ മോ​ഷ​ണം​പോ​യ മു​ത​ലി​നെ​ക്കാ​ൾ അ​ള​വ് സൂ​ചി​പ്പി​ച്ച് അ​തു​മു​ഴു​വ​ൻ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

പൊ​ലീ​സ് പി​ടി​ച്ച സ്വ​ർ​ണം തി​രി​കെ ല​ഭി​ക്കാ​ൻ ജ്വ​ല്ല​റി ഉ​ട​മ​ക​ൾ സി​വി​ൽ​കേ​സ് ന​ൽ​കി വ​ർ​ഷ​ങ്ങ​ളോ​ളം കേ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഈ ​രി​തി​ൽ പീ​ഡി​പ്പി​ക്ക​​പ്പെ​ട്ട ഉ​ട​മ ജ​യി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നി​ട്ടു​ണ്ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വ്യ​ക്തി​വി​രോ​ധ​ത്തി​​ന്റെ പേ​രി​ലും ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി​യാ​യും ക​ള്ള​ന്മാ​ർ ചി​ല ജ്വ​ല്ല​റി​ക​ളു​ടെ പേ​ര് പ​റ​യു​ന്നു​ണ്ട്. ഒ​രു​വ​ർ​ഷം​മു​മ്പു​ള്ള കേ​സു​ക​ളു​മാ​യാ​ണ് പൊ​ലീ​സ് വ​രു​ന്ന​ത്. ഇ​വ​ക്കൊ​ന്നു​ന്നും സി.​സി.​ടി.​വി ബാ​ക്ക​പ്പും ഉ​ണ്ടാ​കാ​റി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സി​ൽ തൊ​ണ്ടി​മു​ത​ൽ അ​ന്വേ​ഷി​ച്ച് ​ ജ്വ​ല്ല​റി​ക​ളെ സ​മീ​പി​ക്കു​ന്ന പൊ​ലീ​സ് രീ​തി മാ​റ​ണം. ഇ​തി​നാ​യി നി​യ​മം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്റ് കെ. ​അ​ഹ​മ്മ​ദ് ഷ​രീ​ഫ്, ആ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​എ. അ​ബ്ദു​ൽ ക​രീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടോ​ത്ത് അ​ശോ​ക​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ബി.​എം. അ​ബ്ദു​ൽ ക​ബീ​ർ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് റോ​യ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ്, ജി.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Accused of theft; Jewelery owners to High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.