‘മി​ഷ​ൻ അം​ഗ​ൻ​വാ​ടി’​യു​മാ​യി കാ​സ​ർ​കോ​ട്​ വി​ക​സ​ന പാ​ക്കേ​ജ്

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ലെ അം​ഗ​ൻ​വാ​ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ‘മി​ഷ​ൻ അം​ഗ​ൻ​വാ​ടി’​യു​മാ​യി കാ​സ​ർ​കോ​ട്​ വി​ക​സ​ന പാ​ക്കേ​ജ്. വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ അം​ഗ​ൻ​വാ​ടി​ക​ൾ​ക്കു​മാ​യി ‘മി​ഷ​ൻ അം​ഗ​ൻ​വാ​ടി’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ൽ ഏ​റ്റെ​ടു​ത്ത 16 അം​ഗ​ൻ​വാ​ടി​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്‌​ഘാ​ട​ന സ​ജ്ജ​മാ​യി. 27 അം​ഗ​ൻ​വാ​ടി​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

ഇ​വ കൂ​ടാ​തെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ​യാ​യി 20 അം​ഗ​ൻ​വാ​ടി​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്ത​മാ​യി സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത അം​ഗ​ൻ​വാ​ടി​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

സ്‌​പോ​ൺ​സ​ർ​ഷി​പ് മു​ഖേ​ന​യോ, സി.​എ​സ്.​ആ​ർ ഫ​ണ്ട് മു​ഖേ​ന​യോ മ​റ്റു വ​കു​പ്പു​ക​ൾ മു​ഖേ​ന​യോ 54 അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. സ്‌​പോ​ൺ​സ​ർ​ഷി​പ് മു​ഖേ​നസ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റു​ണ്ടെ​ങ്കി​ൽ പ്ര​സ്തു​ത അം​ഗ​ൻ​വാ​ടി​ക്ക് നി​ർ​ദേ​ശി​ക്കു​ന്ന വ്യ​ക്തി​യു​ടെ​യോ, സ്ഥാ​പ​ന​ത്തി​ന്റെ​യോ പേ​ര് ന​ൽ​കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.

ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​സ​ർ​കോ​ട് വി​ക​സ​ന പാ​ക്കേ​ജ് യോ​ഗ​ത്തി​ൽ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം 35 സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി.

പു​ത്തി​ഗെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദേ​ര​ടു​ക്ക​യി​ൽ സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി​ക്ക് 32.74 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ചെ​ന്നി​ക്കൊ​ടി അം​ഗ​ൻ​വാ​ടി-35.61 ല​ക്ഷം രൂ​പ, മം​ഗ​ൽ​പാ​ടി പ്ര​താ​പ് ന​ഗ​ർ -27.44 ല​ക്ഷം രൂ​പ, ഒ​ബെ​ർ​ല ബേ​ക്കൂ​ർ -34.47 ല​ക്ഷം രൂ​പ, കു​മ്പ​ള നീ​രോ​ളി -32.56 ല​ക്ഷം രൂ​പ, ആ​രി​ക്കാ​ടി ക​ട​വ​ത്ത് -30 ല​ക്ഷം രൂ​പ, മീ​ഞ്ച ന​വോ​ദ​യ ന​ഗ​ർ -32.37 ല​ക്ഷം രൂ​പ, പൈ​വ​ളി​കെ ക​യ​ർ​ക​ട്ടെ -33.50 ല​ക്ഷം രൂ​പ, ചി​പ്പാ​ർ 31.85 ല​ക്ഷം രൂ​പ.

മ​ഞ്ചേ​ശ്വ​രം മ​ച്ചം​പാ​ടി-34 ല​ക്ഷം രൂ​പ, എ​ൻ​മ​ക​ജെ സാ​യ -31.95 ല​ക്ഷം രൂ​പ, വോ​ർ​ക്കാ​ടി ക​ജെ​പ​ദ​വ് -34.27 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കു​മ്പ​ഡാ​ജെ ബാ​ല​ച്ചി​റ-32.75 ല​ക്ഷം രൂ​പ, മ​ധൂ​ർ ഷി​രി​ബാ​ഗി​ലു 33.64 ല​ക്ഷം രൂ​പ, കാ​റ​ഡു​ക്ക ഗാ​ഡി​ഗു​ഡ്ഡെ-32.93 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി.

ഉ​ദു​മ തൊ​ട്ടി -31.45 ല​ക്ഷം രൂ​പ, തെ​ക്കേ​ക്കു​ന്ന് -27.16 ല​ക്ഷം രൂ​പ, കു​റ്റി​ക്കോ​ൽ മ​ലാം​കു​ണ്ട് -38.29 ല​ക്ഷം രൂ​പ, മു​ളി​യാ​ർ -30.11 ല​ക്ഷം രൂ​പ, ബെ​ഞ്ചു​കോ​ർ​ട്ട് -31.91 ല​ക്ഷം രൂ​പ, അ​രി​യി​ൽ-32.04 ല​ക്ഷം രൂ​പ, പു​ല്ലൂ​ർ പെ​രി​യ ബി​ദി​യാ​ൽ -32.30 ല​ക്ഷം രൂ​പ, പൊ​ള്ള​ക്ക​ട -27.51 ല​ക്ഷം രൂ​പ, ഉ​ദു​മ കൊ​ങ്ങി​ണി​യ​ൻ വ​ള​പ്പ് -27.65 ല​ക്ഷം രൂ​പ, അ​ങ്ക​ക്ക​ള​രി -27.65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ബ​ളാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്കു​ന്ന് -33.57 ല​ക്ഷം രൂ​പ​യും, ബേ​ളൂ​ർ 42.46 ല​ക്ഷം രൂ​പ, നേ​രം​കാ​ണാ​ത​ടു​ക്കം -35.05 ല​ക്ഷം രൂ​പ, ഉ​ദ​യ​പു​രം -33.39 ല​ക്ഷം രൂ​പ, പാ​ണ​ത്തൂ​ർ -43.02 ല​ക്ഷം രൂ​പ. വെ​സ്റ്റ് എ​ളേ​രി കൂ​രാം​കു​ണ്ട്-39.20 ല​ക്ഷം രൂ​പ, ചെ​റു​വ​ത്തൂ​ർ പു​തി​യ​ക​ണ്ടം-37.05 ല​ക്ഷം രൂ​പ, പ​ട​ന്ന മാ​ച്ചി​ക്കാ​ട് -31.27 ല​ക്ഷം രൂ​പ, ഈ​സ്റ്റ് എ​ളേ​രി അ​ത്തി​യ​ടു​ക്കം-48.09 ല​ക്ഷം രൂ​പ. അ​രി​യി​രു​ത്തി -32.31 ല​ക്ഷം രൂ​പ. ജി​ല്ല​യി​ലെ 35 സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ആ​കെ 11.7156 കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത 54 അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ല ത​ല സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Kasargod development package with Mission Anganawadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.