കാസർകോട്: അർബുദം ബാധിച്ച് ഭാര്യ മരിച്ചതിന് പിന്നാലെ ഇടിത്തീപോലെ വീട് ജപ്തി ചെയ്ത് ബാങ്ക്. പനത്തടിയിലെ പി.എം. രാജനാണ് ഈ ദുർഗതി വന്നിരിക്കുന്നത്. ഭാര്യയുടെ അർബുദ ചികിത്സക്കും മറ്റുമായി ബാങ്കിൽനിന്ന് വായ്പയെടുത്ത എട്ടുലക്ഷത്തോളം രൂപയാണ് കൂട്ടുപലിശയടക്കമായി വീട് ജപ്തിചെയ്ത അവസ്ഥയിലെത്തിയിരിക്കുന്നത്. ഇപ്പോൾ പലിശയും പിഴപ്പലിശയുമായി ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത് എന്ന് രാജൻ പറയുന്നു.
മറ്റ് വായ്പയുമായി 20 ലക്ഷത്തിന്റെ ബാധ്യതയാണ് ഇദ്ദേഹത്തിനുള്ളത്. ഭാര്യയുടെ ചികിത്സക്കായി അഞ്ചുവർഷത്തോളം വലിയ തുകതന്നെ വേണ്ടിവന്നു ഇദ്ദേഹത്തിന്. എട്ടും പത്തും വയസ്സുള്ള രണ്ടു മക്കളുമായി ബാങ്ക് സീൽ ചെയ്ത് ജപ്തിചെയ്ത വീടിനു മുന്നിലാണ് ഹൃദ്രോഗി കൂടിയായ രാജൻ കഴിയുന്നത്. മഴക്കാലമാകുന്നതോടെ ഇനി എവിടെ പോകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
കൂലിപ്പണിയെടുത്താണ് ഉപജീവനമാർഗം തേടുന്നത്. ഈ ദുരിതാവസ്ഥയിൽ കിടപ്പാടം തിരിച്ചുപിടിക്കാൻ സന്മനസ്സുള്ളവരുടെ സഹായത്തിനായി കൈനീട്ടുകയാണ് രാജൻ. ബാങ്ക് അക്കൗണ്ട് നമ്പർ: 38631007225, പി.എം. രാജൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹോസ്ദുർഗ് ബ്രാഞ്ച്, ഐ.എഫ്.എസ്.സി: SBIN0070402, Gpay: 9496808703.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.