കാസർകോട്: ജില്ലയിൽ എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരുമാസം പിന്നിട്ടു. പുതിയ ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയ പന്തലിൽ നടക്കുന്ന സമരം ഇതിനകം വലിയ ശ്രദ്ധനേടി. കോവിഡ് മൂന്നാംതരംഗത്തിൻെറ മൂർധന്യത്തിലും ഞായറാഴ്ച ലോക്ഡൗണുകളിലും നിരാഹാരം മുടങ്ങിയില്ല. പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി ഒരുദിവസം നിരാഹാരമിരുന്നതും എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസ്സുകാരിയുടെ മൃതദേഹവുമായി മാതാപിതാക്കൾ സമരപ്പന്തലിലെത്തിയതും വലിയ ചർച്ചയായി മാറി.
കേന്ദ്രം പ്രഖ്യാപിച്ച എയിംസ് ജില്ലക്ക് ലഭിക്കാൻ കാസർകോടിൻെറ പേര് ഉൾപ്പെടുത്തി പുതിയ പട്ടിക നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കാസർകോടിെൻറ ചികിത്സാ പോരായ്മകൾ പൊതുജന ചർച്ചയിൽ എത്തിക്കാൻ എയിംസ് സമരത്തിനായി എന്നാണ് വിലയിരുത്തൽ. എൻഡോസൾഫാൻ ദുരിത ബാധിതരുടെ കാലങ്ങളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റുമാരുടെ സേവനം ജില്ലക്ക് ലഭിച്ചതിൽ സമരവും സ്വാധീനം ചെലുത്തി.
'കിനാലൂർ ഭൂമി ഇടപാട് അന്വേഷിക്കണം'
കാസർകോട്: കോഴിക്കോട് കിനാലൂരിലെ ഭൂമിയിടപാട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തീയ മഹാസഭ സംസ്ഥാന പ്രസിഡൻറ് ഗണേശൻ അരമങ്ങാനം. എയിംസ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിെൻറ മുപ്പതാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഇന്നലത്തെ സമര പ്പന്തലിലെ പരിപാടികൾ ആരംഭിച്ചത്.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. തീയ മഹാസഭ ജില്ല പ്രസിഡൻറ് പി.സി. വിശ്വംഭര പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറി ദാമോദരൻ കൊമ്പത്ത്, സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ, സംസ്ഥാന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത്, സംസ്ഥാന സമിതി അംഗം രമേശൻ കാഞ്ഞങ്ങാട്, ജില്ല വൈസ് പ്രസിഡൻറുമാരായ കെ.ബി. പ്രസാദ്, കെ.ബി. രാജൻ, മഹിള തീയ മഹാസഭ ജില്ല പ്രസിഡൻറ് ഷൈജ സായി, സെക്രട്ടറി കൃഷ്ണഭായി, വൈസ് പ്രസിഡൻറ് ആശാലത, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് ടി.വി. രാഘവൻ തിമിരി, ജില്ല ജോ. സെക്രട്ടറി ജനാർദനൻ സി.കെ. നിലേശ്വരം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് ശേഖരൻ പൈങ്ങോത്ത്, കൂട്ടായ്മ ജില്ല ട്രഷറർ ആനന്ദൻ പെരുമ്പള, കരിം ചൗക്കി, ഷെരീഫ് മുഗു, ഗീത ജി. തോപ്പിൽ, ഉസ്മാൻ കടവത്ത്, താജുദ്ദീൻ ചേരൈങ്ക, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുധീഷ് പൊയിനാച്ചി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ടി. രമേശൻ, അബ്ബാസ്, മുഹമ്മദ് ഈച്ചിലിങ്കാൽ, ചന്ദ്രശേഖരൻ, ഷീന ജി. റാണി, ചേതൻ കുമാർ, മഹമൂദ് കൈക്കമ്പ, ഹമീദ് മൊഗ്രാൽ, സുലേഖ മാഹിൻ, മൂസ ഹാജി ചേരൂർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പെരുമ്പിലാവ്, ജില്ല പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡൻറ് അഹമ്മദ് ചൗക്കി, മണ്ഡലം സെക്രട്ടറി അൻവർ കല്ലൈങ്ക, വിമൻ ഇന്ത്യ മൂവ്മെൻറ് നേതാക്കളായ ഷാനിദ ഹാരിസ്, വനിത പ്രസിഡൻറ് ഖമറുൽ ഹസീന, ലയൺസ് ഭാരവാഹികളായ ജലീൽ മുഹമ്മദ്, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഇസ്മായിൽ ചിത്താരി, ഉദേശ് തുടങ്ങിയവർ സംസാരിച്ചു.
എസ്.ഡി.പി.ഐ പ്രവർത്തകർ നുള്ളിപ്പാടിയിൽനിന്നും പ്രകടനമായാണ് സമരപ്പന്തലിൽ എത്തിയത്. കാസർകോട് കോട്ടക്കണ്ണി സെന്റ് ജോസഫ് ചർച്ചിലെ ഫാ. ജോർജ് വള്ളിമല, തീയ മഹാസഭ സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈക്ക് നാരങ്ങനീര് നൽകി 30ാം ദിവസത്തെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.