എയിംസ്​ ജനകീയ കൂട്ടായ്​മയുടെ 25ാം ദിനത്തിലെ നിരാഹാര സമരം  

എയിംസ്: നിരാഹാര സമരം 25 ദിവസം പിന്നിട്ടു

കാസർകോട്​: ജില്ലയുടെ പേര് ഉൾപ്പെടുത്തി എയിംസിന്​ പുതിയ പട്ടിക കേന്ദ്രത്തിന്​ സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എയിംസ് കാസർകോട്​ ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ദിനങ്ങൾ പിന്നിട്ടു. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു.

ഫോർവേഡ് ബ്ലോക്ക്‌ ജില്ല ജനറൽ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ ഉദ്​ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, കേരള ജനകീയ നീതി വേദി സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ കടവത്ത്, ഷാഫി തെരുവത്ത്, കൂട്ടായ്മ ജില്ല ട്രഷറർ ആനന്ദൻ പെരുമ്പള, ജില്ല കൺവീനർ താജുദ്ദീൻ പടിഞ്ഞാറ്​, സംഘാടക സമിതി വൈസ് ചെയർമാൻ ടി. ബഷീർ അഹമ്മദ്, കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ്‌ ഈച്ചിലിങ്കാൽ, മറിയക്കുഞ്ഞി, യു.പി സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഡാനിഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - AIIMS hunger strike completed 25 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.