എയിംസ്​: കാസർകോടി​െൻറ സാധ്യത മങ്ങി



കാസർകോട്​: ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ (എയിംസ്​) അനുവദിക്കുന്ന കാര്യത്തിൽ കാസർകോട്​ പരിഗണനയിൽ ഇല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കിയതോടെ ജില്ലയുടെ സാധ്യത വീണ്ടും മങ്ങി. കാസർകോടി​െൻറ പിന്നാക്കാവസ്​ഥയും സ്​ഥലസൗകര്യവുമെല്ലാം കണക്കിലെടുത്ത്​ എയിംസ്​ ലഭിക്കുമെന്ന പ്രതീക്ഷ കൂടിയാണ്​ മുഖ്യമന്ത്രിയുടെ പ്രസ്​താവനയോടെ ഇല്ലാതായത്​. എയിംസ്​ കാസർകോട്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജില്ലയിൽ ഒ​ട്ടേറെ പ്രചാരണ പരിപാടികൾ നടക്കുന്നതിനിടെയാണ്​ പ്രസ്​താവന വന്നത്​.

കാസർകോട്​ എം.എൽ.എ എൻ.​എ. നെല്ലിക്കുന്നി​െൻറ ചോദ്യത്തിന്​ നിയമസഭയിലാണ്​ മുഖ്യമന്ത്രി മറുപടി നൽകിയത്​. കേരളത്തിൽ എയിംസ്​ അനുവദിക്കുന്ന കാര്യത്തിൽതന്നെ ഒരുറപ്പും കിട്ടിയിട്ടില്ലെന്നും വർഷങ്ങളായി സംസ്​ഥാനം ഇത്​ ആവശ്യപ്പെടുന്നു​ണ്ടെന്നുമാണ്​ മുഖ്യമന്ത്രി മറുപടി നൽകിയത്​. 2021 ജൂലൈയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്​ചയിലും ആഗസ്​റ്റിൽ മന്ത്രി കേരളത്തിൽ എത്തിയപ്പോഴും എയിംസ്​ വിഷയം ഉന്നയിച്ചിട്ടുണ്ട്​. കൂടിക്കാഴ്​ചകളുടെ അടിസ്​ഥാനത്തിൽ കഴിഞ്ഞമാസം 22ന്​ കേന്ദ്ര ആരോഗ്യമന്ത്രിക്ക്​ അയച്ച കത്തിൽ കോഴിക്കോട്​ കിനാലൂരിൽ 200 ഏക്കർ ഭൂമി ലഭ്യമാക്കാമെന്ന്​ അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വിശദീകരിച്ചു. കാസർകോട്​ ഇതിനായി പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

മുഖ്യമന്ത്രിയുടെ പ്രസ്​താവന വന്നതുമുതൽ ജില്ലയിലെ വിവിധ സംഘടനകളും കൂട്ടായ്​മകളും കടുത്ത പ്രതിഷേധത്തിലാണ്​. കേന്ദ്ര സർവകലാശാല പ്രഖ്യാപിച്ച അന്നു​മുതൽ എയിംസും കാസർകോട്​ വരുമെന്ന പ്രചാരണം ശക്​തമായിരുന്നു. കേന്ദ്ര സർവകലാശാലയോട്​ ചേർന്ന ഭൂമിയിൽ എയിംസ്​ സ്​ഥാപിക്കാൻ കഴിയുമെന്ന നിർദേശവും മുന്നോട്ടുവെച്ചു. ജില്ലയിൽ മറ്റ്​ സ്​ഥലങ്ങളും നിർദേശിച്ചു. ഏറ്റവുമൊടുവിൽ കാസർകോടിന്​ എയിംസ്​ വേണം എന്ന കാമ്പയിൻ ജില്ലയിൽ സജീവമായി.

ആരോഗ്യരംഗത്ത്‌ കാസർകോട്​ ഏറ്റവും മോശമായ അവസ്ഥയിലാണ് എന്ന് നന്നായി അറിയുന്ന മുഖ്യമന്ത്രിതന്നെ ജില്ലയെ പരിഗണിക്കാതെ മാറ്റിനിർത്തിയതിൽ എയിംസ്​ കാസർകോട്​ ജനകീയ കൂട്ടായ്മ വർക്കിങ്​ ചെയർമാൻ നാസർ ചെർക്കളം പ്രതിഷേധിച്ചു. ജില്ലയുടെ പേര് ഉൾപ്പെടുത്തുന്നതുവരെ സമരം തുടരും. സമരം ഏത് രീതിയിലാണ് എന്നും എവിടെയൊക്കെ എന്നുമുള്ള കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എയിംസ്: സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു

നീലേശ്വരം: എൻഡോസൾഫാൻ ഉൾപ്പെടെയുള്ള ദുരിതബാധിതർക്ക് സമാശ്വാസമാകുമായിരുന്ന എയിംസ് സാധ്യതാപട്ടികയിൽ കാസർകോട്​ ജില്ലയെ പരിഗണിക്കുന്നില്ലെന്ന സർക്കാർനയം തിരുത്തണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കിനാനൂർ-കരിന്തളം, പുല്ലൂർ-പെരിയ തുടങ്ങിയ പഞ്ചായത്തുകളിൽ എയിംസ് സ്ഥാപിക്കാനാവശ്യമായ സർക്കാർ ഭൂമി ലഭ്യമായിരിക്കെ ഒരു പ്രദേശംപോലും സാധ്യതാപട്ടികയിൽ ഉൾപ്പെടുത്താത്തത് തികച്ചും പ്രതിഷേധാർഹമാണ്.

ജില്ല ചെയർമാൻ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി.വി. പുഷ്‌പജ, രാഘവൻ കുളങ്ങര, ടി. ധനഞ്ജയൻ, ലിസി ജേക്കബ്, ടോംസൺ ടോം, കെ.പി. സുധർമ, ലിനി മനോജ്, എ.വി. കീർത്തന എന്നിവർ സംസാരിച്ചു.


Tags:    
News Summary - AIIMS: Kasargod's chances are down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.