എ​യിം​സ്​ സ​മ​ര​ത്തി​​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക്​ പ്ല​ക്കാ​ർ​ഡ്​ കാ​ണി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ കാ​ത്തി​രു​ന്ന സ​മ​ര​ക്കാ​ർ 

എയിംസ് പ്ലക്കാർഡ് സമരം; മുഖ്യമന്ത്രി വഴിമാറി പോയി

കാസർകോട്: കെൽ ഉദ്ഘാടനത്തിനുപോകുന്ന സമയം നോക്കി ചൗക്കി പെരിയടുക്കത്ത് എയിംസ് സമര പ്രവർത്തകർ പ്ലക്കാർഡുകളുമായി മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചുനിന്നെങ്കിലും അദ്ദേഹം മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലെത്തി.

മൊഗ്രാൽ പുത്തൂർ പന്നിക്കുന്ന് വഴിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. എയിംസ് പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിക്കാൻ വേണ്ടി കൂടിയാണ് എയിംസ് ജനകീയ കൂട്ടായ്മ പ്ലക്കാർഡ് സമരം സംഘടിപ്പിച്ചത്.

ആനന്ദൻ പെരുമ്പള, താജുദ്ദീൻ പടിഞ്ഞാർ, അബ്ദുൽ റഹിമാൻ ബന്തിയോട്, ഗീത ജോണി എന്നിവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു. ഗണേശൻ അരമങ്ങാനം, ജമീല അഹമ്മദ്, കരീം ചൗക്കി, സലീം ചൗക്കി, ഹമീദ് ചേരങ്കൈ, ഷാഫി കല്ലുവളപ്പിൽ, ഖദീജ, സഫ്രീന, മുരളീധരൻ പടന്നക്കാട്, ശുക്കൂർ കണാജെ, മഹമൂദ് കൈക്കമ്പ, ഷെറീഫ് മുഗു, ഗീത ജി. തോപ്പിൽ, ബഷീർ കൊല്ലമ്പാടി, ഹക്കീം ബേക്കൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - AIIMS placard strike; CM changed route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.