കാസർകോട്: കേരളത്തിന് അനുവദിക്കുന്ന എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് കിനാലൂരിൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുേമ്പാഴും പ്രതീക്ഷ കൈവിടാതെ കാസർകോട്. ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലിക്കുശേഷം സമരം തലസ്ഥാന നഗരിയിലേക്ക് മാറ്റുകയാണ് എയിംസ് ജനകീയ കൂട്ടായ്മ പ്രവർത്തകർ. ഡിസംബർ 15ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഭരണ-പ്രതിപക്ഷത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന പരിപാടി സർക്കാറിന് അവഗണിക്കാനാവില്ലെന്നാണ് കൂട്ടായ്മയുടെ കണക്കുകൂട്ടൽ. ഒപ്പം കാസർകോടിെൻറ ചികിത്സരംഗവും കൂടുതൽ ചർച്ചയാവാൻ സമരം ഉപകരിക്കും.
എയിംസ് എവിടെ സ്ഥാപിക്കണമെന്നത് കേന്ദ്ര സർക്കാറാണ് തീരുമാനിക്കുക. കേന്ദ്രം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തിട്ടില്ല. അതിനാലാണ് സമരവുമായി മുന്നോട്ടുപോവുന്നതെന്നാണ് ജനകീയ കൂട്ടായ്മയുടെ നിലപാട്. കോഴിക്കോട് എയിംസ് സ്ഥാപിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്.
അതുപോലുള്ള ആഗ്രഹമാണ് കാസർകോടിേൻറതെന്നും നേതാക്കൾ പറയുന്നു. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ കോഴിക്കോട് മാത്രമാണുള്ളത്. വിവിധ ജില്ലകളുടെ പാനൽ കേന്ദ്രം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ വന്നാൽ കാസർകോടിെൻറ സാധ്യത കൂടുതലാണെന്നും നേതാക്കൾ പറഞ്ഞു. സമരത്തിന് പിന്തുണയുമായി ബി.ജെ.പിയും കൂട്ടായ്മക്കൊപ്പമുണ്ട്. എയിംസ് സമരം സർക്കാറിെൻറ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞതിെൻറ ഭാഗമാണ് ആരോഗ്യമന്ത്രി കാസർകോട്ടെ ആശുപത്രികളിൽ സന്ദർശനം നടത്തിയതെന്ന് ജനകീയ കൂട്ടായ്മ കൺവീനർ ഫറീന കോട്ടപ്പുറം പറഞ്ഞു.
എട്ടുവർഷമായി പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത മെഡിക്കൽ കോളജും ടാറ്റ കോവിഡ് ആശുപത്രിയും ജില്ല ആശുപത്രിയുമെല്ലാം സന്ദർശിച്ചത് ഇതിെൻറ ഭാഗമാണെന്നും ഇവർ പറഞ്ഞു. നവംബർ 17ന് നടന്ന ബഹുജന റാലിയിൽ ഇടതുജനപ്രതിനിധികൾ വിട്ടുനിന്നെങ്കിലും ജനകീയ കൂട്ടായ്മയുമായി ഇവർ സഹകരിക്കുന്നുണ്ട്.
എയിംസ് കാസർകോട് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവർ വിട്ടുനിന്നത്. നേരത്തേ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജില്ലയിലെ ഇടതിേൻറതുൾെപ്പടെ അഞ്ച് എം.എൽ.എമാരും ഒപ്പിട്ടിരുന്നു. ജനകീയ കൂട്ടായ്മയുടെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.