കാസർകോട്: കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കാസർകോട് സ്ഥാപിക്കാൻ ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പട്ടിക നൽകണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം അഞ്ചുദിവസം പിന്നിട്ടു. ദേശീയപാതയോരത്ത് നുള്ളിപ്പാടിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് ദിവസവും എത്തുന്നത്.
സലീം സന്ദേശം, നാസർ ചെർക്കളം, അബ്ബാസ് പമ്മാർ മീഞ്ച, അബ്ദുല്ല അട്ക്ക മീഞ്ച, അബ്ദുല്ല മൂടമ്പയിൽ, മുഹമ്മദ് ഈച്ചിലിങ്കാൽ എന്നിവർ അഞ്ചാംദിവസം നിരാഹാരമനുഷ്ഠിച്ചു. മുജീബ് റഹ്മാൻ കളനാട്, സുബൈർ പടുപ്പ്, ഷാഫി സുഹ്രി, ഹമീദ് ചേരങ്കെ, ഷാഫി കല്ലുവളപ്പിൽ, സുധീഷ് ജോസ്, മുസ്തഫ, ശരീഫ് കാപ്പിൽ, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, ആനന്തൻ പെരുമ്പള, ജാഫർ മൊഗ്രാൽ, ഇസ്മായിൽ കബാർദാർ, ഷിനി ജയ്സൺ, ഉസ്മാൻ കടവത്ത്, ഷരീഫ് മുഗു, ഉസ്മാൻ പള്ളിക്കാൽ, മൻസൂർ കമ്പാർ, അബ്ദുൽ ഖാദർ മുഗു, മുനീർ സീതി മൊഗ്രാൽ, എൻ.പി. അബ്ദുൽ സലാം തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു.
മുജീബ് റഹ്മാൻ കളനാട് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ആറാംദിവസമായ ചൊവ്വാഴ്ച എയിംസ് ജനകീയ കൂട്ടായ്മ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകർ നിരാഹാരമിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.