കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റോഡ് ഉപരോധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയശേഷം ഗതാഗതം തടഞ്ഞ് പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുകയായിരുന്നു.
പുതിയോട്ട മാന്തോപ്പ് മൈതാനിയിൽനിന്ന് പ്രകടനമായി വന്ന പ്രവർത്തകർ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച പ്രവർത്തകർ ഏറെനേരം ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 50 പ്രവർത്തകർക്കെതിരെ കേസെടുത്തു. 14 പേരെ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പൊലീസ് പ്രവർത്തകരെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഷോണി കെ. തോമസ് അധ്യക്ഷത വഹിച്ചു. ബി.പി. പ്രദീപ് കുമാർ, ഉനൈസ് ബേഡകം, രാജേഷ് തമ്പാൻ, വി.വി. നിഷാന്ത്, ജില്ല ജനറൽ സെക്രട്ടറിമാരായ ദീപു കല്യോട്ട്, വിനോദ് കപ്പിത്താൻ, സുജിത് തച്ചങ്ങാട്, ശിവപ്രസാദ് അറുവാത്ത്, ഗിരി കൃഷ്ണൻ കൂടലാ, അനൂപ് കല്യോട്ട്, ശ്രീനാഥ് ബദിയടുക്ക, അക്ഷയ ബാലൻ, കിഞ്ജുഷ സുകേഷ്, അഡ്വ. രേഖ, രജിത പനത്തടി, രതീഷ് കാട്ടുമാടം, ആരിഫ് മച്ചംപാടി, മാർട്ടിൻ എബ്രഹാം, റാഫി അടൂർ, ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി എന്നിവർ സംസാരിച്ചു. വിനീത്, അജേഷ് പണംകോട്, അജീഷ് കോളിച്ചാൽ, അനൂപ് മാവുങ്കാൽ, അനൂപ് ഓർച്ച, ജോബിൻ പറമ്പ, ജോമോൻ കരിപ്പാൽ, അഖിലേഷ് തച്ചങ്ങാട്, സുനീഷ് ഞൻഡാടി, ജതീഷ് കായംകുളം, ഗുരുപ്രസാദ് കാടകം, രോഹിത്ത്, സിജോ അംബാട്ട്, ഡാർലിൻ ജോർജ് കടവൻ, ശ്രീജിത്ത് കോടൊത്ത്, സുധീഷ് പാണൂർ, സനോജ് കാഞ്ഞങ്ങാട്, അജിത് പൂടംകല്ല് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.