കാസർകോട്: ജനറൽ ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി വരുന്ന നോമ്പ് തുറ സമാപിച്ചപ്പോൾ ഇതുവരെ നോമ്പു വിഭവം നൽകിയത് അയ്യായിരത്തിലേറെ പേർക്ക്.
റമദാൻ ഒന്നിനാണ് സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ സുഹൃത്തിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ നോമ്പുതുറ വിഭവം ഒരുക്കിത്തുടങ്ങിയത്. പിന്നീട് ഡോക്ടർമാർ, പ്രവാസി സംഘടനകൾ, വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങി സുമനസ്സുകൾ ഏറ്റെടുത്തതോടെ 30 ദിവസത്തേക്കും ആളുകളായി. അവസാന 10 ലെ അത്താഴം കെ.എം.സി.സി ഖത്തർ കാസർകോട് മണ്ഡലം കമ്മിറ്റിയും ഏറ്റെടുത്തു. ഇതിനോടകം 5000 ത്തിലേറെ പേരാണ് ഇഫ്താർ വിഭവങ്ങൾ വാങ്ങാനെത്തിയതെന്ന് മാഹിൻ കുന്നിൽ പറഞ്ഞു. കഴിഞ്ഞദിവസം ആശുപത്രി സുപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദ് തുടങ്ങിയവർ ഒന്നിച്ചാണ് വിഭവങ്ങൾ വിതരണം ചെയ്തത്.
കാന്റീൻ -ആശുപത്രി ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ജെ.പി.എച്ച്.എൻ വിദ്യാർഥിനികൾ ഒന്നിച്ച് കൈകോർത്തതോടെ ഇഫ്താർ -അത്താഴ ഭക്ഷണ വിഭവങ്ങൾ മുടങ്ങാതെ നല്ലനിലയിൽ നൽകാൻ സാധിച്ചു. രാവിലെ വന്ന് വിവിധ ടെസ്റ്റുകളൊക്കെ കഴിഞ്ഞ് അഡ്മിറ്റാകേണ്ടിവരുന്ന രോഗികൾക്ക് ഇവരുടെ സേവനം അനുഗ്രഹമായിരുന്നു. ഇവർക്ക് പാത്രങ്ങളും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.