കാസർകോട്: പരിമിതികളെ മറികടന്ന് ആസ്വാദകര്‍ക്ക് മുന്നില്‍ സംഗീതവിസ്മയം തീര്‍ത്ത് ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്. കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ നടത്തിവരുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് സംഗീതവിസ്മയം ഒരുക്കിയത്. പരിമിതികളെ കഴിവുകള്‍കൊണ്ട് മറികടന്ന കലാകാരന്മാരായ മര്വാന് മുനവ്വര്‍, സായി ഹരി, നിഹാല്‍ അഹമ്മദ്, ഇ.പി ആരോമല്‍ എന്നിവരാണ് വേദിയില്‍ അണിനിരന്നത്. ഇവര്‍ക്ക് പുറമെ ജോബ് സാജ്, എം.ആര് റോഷന്, നന്ദു എന്നിവര്‍ വയലിന് ഫ്യൂഷന്‍ അവതരിപ്പിച്ചു.
സംഗീത അധ്യാപകനായ എടപ്പാള്‍ സ്വദേശി നിര്‍ഷാദ് നിനിയാണ് സംഗീത ചികിത്സയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി മ്യൂസിക് ബാന്‍ഡ് തയാറാക്കിയത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, അറബിക് ഭാഷകളിലായി പതിനഞ്ചോളം പാട്ടുകള്‍ പാടിയും ഗിത്താര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീത ഉപകരണങ്ങള്‍കൊണ്ട് വേറിട്ട പ്രകടനങ്ങള്‍ കാഴ്ചവെച്ചുമാണ് ഇവര്‍ ആസ്വാദകരുടെ കൈയടി നേടിയത്. നിരവധി ആളുകളാണ് ഈ സംഗീത സാഗരത്തിന് സാക്ഷിയാകാന്‍ എത്തിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് ബി.ആര്.ഡി.സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.