കാസർകോട്: ലഹരിക്കെതിരെ നിയമം മാത്രം പോര, ബോധവത്കരണവും വേണമെന്ന് മന്ത്രി എം.ബി. രാജേഷ്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ലഹരി വിമുക്ത നവകേരള സൈക്കിള്‍ റാലി കാസര്‍കോട് ടൗൺ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ഗൃഹസന്ദര്‍ശന ബോധവത്കരണം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കേരള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എന്‍.കെ. പ്രഭാകരന്‍, എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ ഡി. ബാലചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, കാസര്‍കോട് ഡി.ഇ.ഒ എന്‍. നന്ദികേശന്‍, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, കുമ്പള എ.ഇ.ഒ. യതീഷ്‌കുമാര്‍ റൈ, മഞ്ചേശ്വരം എ.ഇ.ഒ വി. ദിനേശ, കേരള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്റ്റേറ്റ് കമീഷണര്‍മാരായ സി. അജിത്ത്, കെ. ആശാലത എന്നിവര്‍ സംസാരിച്ചു.
എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥ് ലഹരിക്കെതിരായ ക്ലാസ് നയിച്ചു. എ.ആര്‍. സ്‌കൗട്ട് സംസ്ഥാന കമീഷണര്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സ്വാഗതവും കേരള സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് കാസര്‍കോട് സെക്രട്ടറി കെ. ഭാര്‍ഗവി ക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.