കാഞ്ഞങ്ങാട്: പുല്ലൂർ പെരിയ പഞ്ചായത്തിനെയും ബേഡഡുക്കയെയും ബന്ധിപ്പിക്കുന്ന ആയംകടവ് പാലത്തിന് വയസ്സ് മൂന്ന്. ഇതുവഴി ബസ് സർവിസെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല.
14 കോടി ചെലവിട്ട് 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പാലത്തിന് വ്യാഴാഴ്ചയാണ് മൂന്നു വയസ്സ് തികഞ്ഞത്.
കുണ്ടംകുഴിയടക്കമുള്ള മലയോര മേഖലകളിലേക്ക് ബസ് അനുവദിച്ചാൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവർക്കും ഉപകാരപ്പെടും. പള്ളിക്കര, പാക്കം, പെരിയ, കുണ്ടംകുഴി, കൈരളിപ്പാറ റൂട്ടിൽ പുതിയ ബസ് പെർമിറ്റ് തുടങ്ങാനുള്ള വ്യക്തിയുടെ അപേക്ഷ കഴിഞ്ഞ മാസം ആർ.ടി.എ യോഗം പരിഗണിച്ചിരുന്നു. എന്നാൽ, അന്തിമ തീരുമാനം വന്നിട്ടില്ല.
ബന്തടുക്ക, സുള്ള്യ തുടങ്ങിയ മേഖലകളിലേക്കും ഈ റോഡിലൂടെ സുഗമമായി എത്താനാകും. വാവടുക്കം പുഴക്കു കുറുകെ 24 മീറ്റർ ഉയരത്തിലുള്ള പാലം സംസ്ഥാനത്തുതന്നെ ഏറ്റവും ഉയരമുള്ള പാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.