ഏറ്റ് മീന്‍പിടിത്തത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക, പണികിട്ടും

കാ​സ​ർ​കോ​ട്: മ​ൽ​സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​മാ​യ പു​തു​മ​ഴ​യി​ലെ ഏ​റ്റ് മീ​ന്‍പി​ടി​ത്ത​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ആ​റു മാ​സം ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്. കാ​ല​വ​ർ​ഷ തു​ട​ക്ക​ത്തി​ൽ മു​ട്ട​യി​ടാ​നാ​ണ് മ​ത്സ്യ​ങ്ങ​ള്‍ വ​യ​ലി​ലേ​ക്കും പു​ഴ​യി​ലേ​ക്കും ക​യ​റി വ​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് വ​യ​റ് നി​റ​യെ മു​ട്ട​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ങ്ങ​ള്‍ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല.

ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ള്‍ വം​ശ​നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ്. പ്ര​ജ​ന​ന സ​മ​യ​ങ്ങ​ളി​ല്‍ സ​ഞ്ചാ​ര​വ​ഴി​ക​ളി​ല്‍ ത​ട​സ്സം വ​രു​ത്തി മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തും അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യം പി​ടി​ക്കു​ന്ന​തും കേ​ര​ള അ​ക്വാ​ക​ള്‍ച്ച​ര്‍ ആ​ൻ​ഡ് ഇ​ന്‍ ലാ​ന്‍ഡ് ഫി​ഷ​റീ​സ് ആ​ക്ട് പ്ര​കാ​രം നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്ക് 15,000 രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ല​ഭി​ക്കും. ഫി​ഷ​റീ​സ്, റ​വ​ന്യൂ, പൊ​ലീ​സ് വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​വും ഈ ​വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഏ​റ്റു​പി​ടി​ത്തം വ​ഴി പ​ല നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളും വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണെ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ ക​ണ​ക്ക്. എ​ക​ദേ​ശം 60 ഇ​നം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ളും 19 ഇ​നം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യ​ങ്ങ​ളും വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ന​ധി​കൃ​ത മീ​ന്‍പി​ടി​ത്തം ത​ട​യാ​ന്‍ പ്ര​ത്യേ​ക സ​മി​തി

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത മീ​ന്‍പി​ടി​ത്തം ത​ട​യു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ കീ​ഴി​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ രാ​ജ​പു​രം എ​ന്നീ മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ എം.​എ​ഫ്. പോ​ളി​നാ​ണ് ചു​മ​ത​ല. അ​സി. ഫി​ഷ​റീ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ അ​ലാ​വു​ദ്ദീ​ന്‍, പ്രോ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ വി. ​അ​ശ്വി​ന്‍ കൃ​ഷ്ണ​ന്‍, ഐ.​പി. ആ​തി​ര, കെ. ​വീ​ണ എ​ന്നി​വ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു. കാ​സ​ര്‍കോ​ട്, കു​റ്റി​ക്കോ​ല്‍, കു​മ്പ​ള മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ എ.​ജി. അ​നി​ല്‍ കു​മാ​റി​നാ​ണ്. അ​സി. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രാ​യ എ.​എ. ഷി​ജു, എ​സ്.​എ​സ്. സോ​ഫി​യ, പ്രോ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ ല​ക്ഷ്മി​ക്കു​ട്ടി, പി. ​സ്വാ​തി ല​ക്ഷ്മി, കെ. ​അ​വി​നാ​ഷ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.

ചെ​റു​വ​ല​ക​ളും കൂ​ടു​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നു വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തും. പൂ​ര്‍ണ വ​ള​ര്‍ച്ച​യി​ലെ​ത്താ​ത്ത മ​ത്സ്യം പി​ടി​ക്കു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫി​ഷ​റീ​സ്, റ​വ​ന്യൂ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഇ​തേ തു​ട​ര്‍ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത മീ​ന്‍പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം. ഫോ​ണ്‍: 9947625185,7356114237.

Tags:    
News Summary - backwater fishing precautions must be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.