കാസർകോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഇതിനകം വിറ്റത് രണ്ട് ലക്ഷത്തില്‍ പരം ടിക്കറ്റുകള്‍. കുടുംബശ്രീക്ക് പുറമെ, യുവജനകേന്ദ്രം വഴിയും വില്പന നടക്കുന്നുണ്ട്. ജില്ലക്ക് പുറമെ ഇതര ജില്ലകളില്‍നിന്നും കര്‍ണാടകയില്‍നിന്നും നിരവധിപേർ ടിക്കറ്റ് കൈപ്പറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര മേളയുടെ പ്രൗഢി ചോരാത്ത വിധമുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളും കുടുംബശ്രീയുടെ പ്രാദേശിക ഉൽപന്നങ്ങളും മേളയുടെ ഭാഗമായി ഒരു കുടക്കീഴില് ലഭ്യമാകുന്നു എന്നതാണ് ബേക്കല്‍ ഫെസ്റ്റിന്റെ പ്രത്യേകത. പ്രത്യേക ഡിസ്കൗണ്ട് സ്റ്റാളുകളും ഇവിടെ ഒരുക്കുന്നുണ്ട്.
കാസർകോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ടൂറിസം മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ടൂറിസം പവിലിയൻ ഒരുക്കും. ബി.ആര്.ഡി.സിയും ഡി.ടി.പി.സിയും ടൂറിസം പവലിയന് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.