കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിച്ച ഇനത്തിൽ 17 ലക്ഷം രൂപ ജി.എസ്ടി അടക്കാൻ ജി.എസ്.ടി വകുപ്പ് സംഘാടക സമിതിക്ക് നോട്ടീസ് അയച്ചു. 2023-24 വർഷത്തിൽ ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ ബേക്കൽ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ഇനത്തിലാണ് ജി.എസ്.ടി നിർദേശിച്ചത്. ബീച്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആക്ഷേപങ്ങൾ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു.
എന്നാൽ, ടിക്കറ്റ് എടുക്കാതെ നിരവധി പേർ ഫെസ്റ്റിനെത്തിയിരുന്നതിനാൽ ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നാണ് സംഘാടകരുടെ നിലപാട്. രണ്ടാം ഫെസ്റ്റിനാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. അതിനുമുമ്പ് 2022-23 വർഷത്തിൽ നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റ് ഇനത്തിൽ 42 ലക്ഷം രൂപ ജി.എസ്.ടി അടക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി. സംഘാടക സമിതി നോട്ടീസ് അയച്ചിരുന്നു. 3.20 ലക്ഷം രൂപ അടച്ച് സംഘാടകർ അപ്പീൽ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.