കാസർകോട്: ഡിസംബർ 24 മുതൽ ജനുവരി രണ്ടു വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് നിർമാണ പ്രവർത്തനങ്ങളുടെ കാൽ നാട്ടുകർമം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പള്ളിക്കര ബീച്ച് പാർക്കിൽ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറാൻ ഉപകരിക്കുന്ന വിധം 2025 ഓടെ വടക്കൻ കേരളത്തിൽ അടിസ്ഥാന സൗകര്യത്തിൽ കുതിച്ചുചാട്ടം സാധ്യമാകുമെന്ന് നിയമസഭാ സ്പീക്കർ പറഞ്ഞു. അസി. കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, പള്ളിക്കരഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി .ലക്ഷ്മി സംഘാടകസമിതി ഭാരവാഹികളായ മധു മുതിയക്കാൽ ,ഹക്കീം കുന്നിൽ ,കെ .ഇ .എ ബക്കർ ,സാദിഖ്, എം .എ ലത്തീഫ് , പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പി സ്വാഗതവും രവിവർമ്മൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.