കാസർകോട്: കുട്ലുവിൽ ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു. പ്രശാന്ത് നെൽക്കളക്കാണ് (28) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10ഓടെയാണ് സംഭവം.
യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദിനെ (22) കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇരുവരും. പ്രശാന്തും മഹേഷും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുെന്നന്നും ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവമെന്നും പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ വാക്തർക്കത്തിൽ മഹേഷ് കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നുവത്രേ. കൊലപാതകം, വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് മഹേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.