കാസർകോട്: ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ദേശീയപാത നിർമാണം അശാസ്ത്രീയമാണെന്നും അപകടം വിളിച്ചുവരുത്തുന്നതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ദേശീയപാത നിർമാണത്തിനിടെ ചെർക്കളയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം അദ്ദേഹം സന്ദർശിച്ചു. കേവലം ഒരിഞ്ച് കനത്തിൽ മൺഭിത്തികൾക്കുമേൽ സിമന്റ്, എംസാൻഡ് മിശ്രിതം പൂശിയതല്ലാതെ ഭിത്തി കെട്ടിയിട്ടില്ല. ഇത് നിർമാണത്തിലെ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപാത അതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ച എം.പി അടിയന്തര ഇടപെടൽ നടത്തി പ്രശ്നപരിഹാരത്തിന് നിർദേശിച്ചു.ഇവിടെ സർവിസ് റോഡുകളില്ല. ഈ പ്രദേശത്തെ ജനങ്ങൾ എങ്ങനെ സഞ്ചരിക്കും എന്നതിലും വ്യക്തതയില്ല ഇതിനും തീരുമാനമുണ്ടാകണമെന്ന് എം.പി പറഞ്ഞു.
കാസർകോട്: ദേശീയപാത 66 ലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ബദൽ സംവിധാനം ഇഴഞ്ഞുനീങ്ങുന്നു. ബസുകള്‍ ചട്ടഞ്ചാലിൽ നിന്ന് തിരിഞ്ഞ് കിലോമീറ്ററോളം കൂടുതല്‍ ഓടി കാസർകോട്ടേക്ക് പോകേണ്ടിവരുന്നു. വിദ്യാനഗര്‍, ചെര്‍ക്കള ഭാഗത്തേക്ക് പോവേണ്ട യാത്രക്കാര്‍ ബദല്‍ വഴി തേടുകയാണ്. ഇതുമൂലം യാത്രക്കാരില്ലാതെ ബസുകള്‍ ട്രിപ്പുകള്‍ പൂര്ത്തീകരിക്കുന്നതല്ലാതെ ഡീസലിന്റെ പൈസ പോലും കിട്ടുന്നില്ല. കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് ബസുടമകള്‍. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഗതാഗതം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.