കാസർകോട്: നഗരസഭയുടെ അധീനതയിലുള്ള ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും കായകൽപ് സംസ്ഥാനതല അവാർഡ് ലഭിച്ചു. സേവനത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന അവാർഡ് നഗരസഭക്ക് ഇരട്ടിമധുരമായി. കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്ഥാനതല പരിശോധനയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അവാർഡ് പ്രഖ്യാപിച്ചത്.
കുടുംബാരോഗ്യ കേന്ദ്രത്തിന് മൂന്നാം തവണയും ജനറല്‍ ആശുപത്രിക്ക് രണ്ടാം തവണയുമാണ് കായകൽപ അവാർഡ് ലഭിക്കുന്നത്. അവാർഡ് ലഭിക്കുന്നതിനു പ്രയത്നിച്ച മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാർക്കും നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഖാലിദ് പച്ചക്കാട് അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.