നീലേശ്വരം: ഒടുവിൽ തേറിന് ആദ്യ പെൻഷൻ കിട്ടി, പ്രായം 90ൽ എത്തിയപ്പോൾ. വാർധക്യത്തിൽ സർക്കാൻ പെൻഷൻ നൽകുന്നതിനെ കുറിച്ചൊന്നും പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ ഈ വയോധികന് ധാരണയുണ്ടായിരുന്നില്ല.
പഞ്ചായത്ത് പ്രമോട്ടർമാരായ മുനീഷ് തുമ്പ, രത്നാകരൻ പ്ലാത്തടം എന്നിവർ വിവരമറിഞ്ഞതോടെ, തേറിനെ പെൻഷനെക്കുറിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തി നിർദേശങ്ങൾ നൽകുകയായിരുന്നു. തേറിന്റെ അപേക്ഷയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തേറിനെ തേടി ആദ്യ പെൻഷൻ തുകയെത്തി. വീട്ടിലെത്തിയാണ് ആദ്യതുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.