കുമ്പള: ഉപ്പള സോൻകാലിലെ പ്രവാസി ജി.എം. അബ്ദുല്ലയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഉപ്പള മജിബാൽ ഭഗവതി ഗേറ്റിലെ നിതിൻകുമാർ (48), ആലുവ കുറുമശ്ശേരി പാറക്കടവ് പാലത്തിങ്കൽ അബ്ദുൽ ജലാൽ (49) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 14ന് രാത്രിയായിരുന്നു കവർച്ച. മോഷണം പോയ ലക്ഷത്തിലധികം വിലയുള്ള രണ്ടു വാച്ചുകൾ പ്രതികളിൽനിന്നു കണ്ടെടുത്തു.
കൂട്ടുപ്രതികൾക്കും മോഷണം പോയ കാർ അടക്കമുള്ള ബാക്കി മുതലുകൾക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു. കുമ്പള ഇൻസ്പെക്ടർ പ്രമോദ്, എസ്.ഐ രാജീവ് കുമാർ, എസ്.സി.പി.ഒ സുധീർ, കാസർകോട് ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ, ശ്രീരാജ്, ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.