ദേശീയ വിദ്യാഭ്യാസ നയ ശിൽപശാലയുടെ വേദിയിലേക്ക് കാമ്പസ് ഫ്രണ്ട് നടത്തിയ മാർച്ച്

ദേശീയ വിദ്യാഭ്യാസ നയ ശിൽപശാല വേദിയിലേക്ക് മാർച്ച്

മംഗളൂരു: മംഗളൂരു സർവകലാശാലയും കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയ ശിൽപശാലയുടെ വേദിയിലേക്ക് കാമ്പസ് ഫ്രണ്ട് മാർച്ച് നടത്തി. ശിൽപശാല വേദിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസി‍െൻറ ബാരിക്കേഡ്​ മറികടന്ന് നീങ്ങുകയായിരുന്നു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.

സംഭവസ്ഥലത്തുനിന്ന് പൊലീസ് 17 വിദ്യാർഥിനികളടക്കം 77 പേരെ അറസ്​റ്റുചെയ്തുനീക്കി. പിന്നീട്​ ഇവരെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘർഷത്തിൽ ആർക്കും പരിക്കില്ല. വിദ്യാർഥി നേതാക്കളുമായോ സംഘടനകളുമായോ ആലോചിക്കാതെയാണ് വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതെന്നും ഇത് ശരിയല്ലെന്നും വിദ്യാർഥികളുമായി ചർച്ചചെയ്യാതെ ചെയ്യുന്ന എല്ലാ നടപടികളും തങ്ങൾ തടയുമെന്നും കാമ്പസ് ഫ്രണ്ട് കർണാടക സംസ്ഥാന പ്രസിഡൻറ്​ അഡ്വ.അത്താവുല്ല പുഞ്ചൽക്കട്ടെ പറഞ്ഞു. മാർച്ചിന് സി.എഫ്.ഐ സംസ്ഥാന ട്രഷറർ സവാദ് കല്ലാർപെ, ദക്ഷിണ കന്നഡ ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ.മുർഷിദ ബാനു, ഫാത്തിമ ഉസ്മാൻ, ഹസൻ സിറാജ്, ഇനായത് അലി, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ച കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്ന് പറഞ്ഞു.



Tags:    
News Summary - Campus front march to venue of National Education Policy Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.