കാലിച്ചാനടുക്കം ആനപ്പെട്ടി മലയില്‍ യുവകര്‍ഷകന്‍ രാഹുല്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

കാ​ലി​ച്ചാ​ന​ടു​ക്കം: ആ​ന​പ്പെ​ട്ടി മ​ല​യി​ല്‍ ക​ണ്‍നി​റ​യെ ചെ​ണ്ടു​മ​ല്ലി വ​സ​ന്തം വി​രി​ഞ്ഞു. യു​വക​ര്‍ഷ​ക​ന്‍ രാ​ഹു​ലാണ് പാ​ട്ട​ത്തി​നെ​ടു​ത്ത ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​യോ​ടൊ​പ്പം ചെ​ണ്ടു​മ​ല്ലി കൃ​ഷി​യും ഒ​രു​ക്കി​യ​ത്. ഓ​ണ​വി​പ​ണി​യി​ലേ​ക്ക് മ​ല​​ഞ്ച​രിവി​ൽ നി​ന്ന്​ ഇ​നി പൂ​ക്ക​ളെ​ത്തും. കോ​ടോം ബേ​ളൂ​ര്‍ കൃ​ഷിഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് രാ​ഹു​ല്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ക്ര​മ​പ്ര​കാ​ര​മു​ള്ള നി​ല​മൊ​രു​ക്ക​ലും ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണ​വും ജൈ​വ​രീ​തി​യി​ലു​ള്ള കീ​ട രോ​ഗ​നി​യ​ന്ത്ര​ണ മു​റ​ക​ളും പൂ​ന്തോ​ട്ട​ത്തി​ൽ നി​റ​യെ ചെ​ണ്ടു​മ​ല്ലി വി​രി​യാ​ൻ സ​ഹാ​യി​ച്ചു.

കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​എ​ന്‍. ജ്യോ​തി​കു​മാ​രി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ര്‍ കെ.​വി. ഹ​രി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ര്‍ഡ് അം​ഗം എ​സ്. നി​ഷ സം​സാ​രി​ച്ചു. കൃ​ഷി​ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - chendumally flower season on the hillside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.