നീലേശ്വരം: മടിക്കൈ അട്ടക്കാട്ട് പുലിയെ കണ്ടുവെന്ന പ്രചാരണം വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ. മടിക്കൈ കക്കാട്ട് അട്ടക്കച്ചട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിലാണ് നാട്ടുകാരിലൊരാൾ പുലിയെ കണ്ടുവെന്ന് പറഞ്ഞത്.
അട്ടക്കാട് നാരായണന്റെ ഭാര്യ നന്ദിനി വയലിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് വയലിൽ പുലിയെ കണ്ടതായി പറഞ്ഞത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. ഗാന്ധി ജയന്തിയായതുകൊണ്ട് സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധിയായത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പുലി പിന്നീട് പുളിക്കൽ ഭാഗത്തേക്ക് ഓടി പ്പോയതായി സംശയിക്കുന്നു. ഒരാഴ്ച മുമ്പ് ചോയ്യങ്കോട് കക്കോൽ പള്ളത്ത് പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ചുവെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞില്ല. ഇതേ പുലി തന്നെയാണോ അട്ടക്കാട്ടും കണ്ടതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.