കാസർകോട്: ദേശീയപാത വികസനം വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ചെര്‍ക്കള നിവാസികൾ. വളരുന്ന നഗരമാണ് ചെർക്കള. കാസർകോട് നഗരെത്ത മുറിച്ചുമാറ്റാൻ പറ്റാത്തതരത്തിൽ തോളോടുതോൾ ചേർന്ന് നിൽക്കുന്നു.
കാസർകോട് മുതൽ ചെർക്കള വരെ ഇരുവശത്തും വൻ കെട്ടിടങ്ങളും വ്യാപാര സമുച്ചയങ്ങളും ഉയർന്നുകഴിഞ്ഞു. പുത്തൂർ-ബദിയടുക്ക ഭാഗത്തുനിന്നും മടിക്കേരി -സുള്ള്യ-ജാൽസൂറിൽനിന്നും ചെർക്കളയിൽ വന്നെത്തുന്ന റോഡുകൾ ചെർക്കളയുടെ ഭാവി വികസനമാണ് പ്രവചിക്കുന്നത്. നാലുഭാഗത്തുനിന്നും കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിൽനിന്നും വന്നുചേരുന്ന റോഡും കൂടിയാകുേമ്പാൾ ഗ്രാമീണതലത്തിലെ നഗരമായി ചെർക്കള മാറും. ദേശീയപാത വികസനം വന്നാൽ ചെര്‍ക്കളയുടെയും അനുബന്ധ പ്രദേശങ്ങളുടെയും വികസനത്തിനും വിദ്യാഭ്യാസ- സാമൂഹിക- സാംസ്കാരിക- സാമ്പത്തിക പുരോഗതിക്കും കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലുമായിരുന്നു നാട്ടുകാരും വ്യാപാരികളും. അതിനിടയിലാണ് മേൽപാലം പദ്ധതി വന്നത്.
ചെർക്കളയിൽനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയുള്ള ഇന്ദിരാനഗറിൽനിന്ന് ബേവിഞ്ചയിലേക്കുള്ള വളവിൽ വന്നിറങ്ങുന്ന മേൽപാലം ചെർക്കള നഗരത്തിെൻറ കാസർകോട്-കാഞ്ഞങ്ങാട് ബന്ധം വിച്ഛേദിക്കുമെന്നാണ് ആശങ്ക. മേൽപാലം വന്നാൽ ചെർക്കള തൊടാതെ ദേശീയപാത കടന്നുപോകുമെന്നതാണ് പ്രധാന പ്രശ്നം. സാധാരണക്കാരായ വ്യക്തികളുടെ കെട്ടിടങ്ങളും സ്ഥലവും തുച്ഛമായ തുക നഷ്ടപരിഹാരം വാങ്ങിയാണ് എന്‍.എച്ച് വികസനത്തിന് വിട്ടുനല്‍കിയത്. സെൻറ് ഒന്നിന് 20 ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമി വെറും 1.3 ലക്ഷം രൂപക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മേൽപാലമുൾപ്പെടെ പുതിയ പാത ചെർക്കളയിലെ ഭൂമി വിലയും താഴ്ത്തുമെന്ന് പറയുന്നു.
ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
കാസർകോട്: ചെർക്കളയെ ഒറ്റപ്പെടുത്തുന്ന മേൽപാലം ഒഴിവാക്കുന്നതിനും പ്രശ്നം സര്‍ക്കാറിെൻറയും വകുപ്പുകളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ആക്ഷൻ കമ്മിറ്റിക്ക് രൂപംനൽകി.
ചെങ്കള പഞ്ചായത്ത് തന്നെയാണ് നേതൃത്വം നൽകുന്നത്. ചെങ്കള പഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തക പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ആക്ഷന്‍ കമ്മിറ്റി.
'ചെര്‍ക്കള നഗരത്തിെൻറ തനത് രൂപം നിലനിര്‍ത്തണം'
കാസർകോട്: ദേശീയപാത വികസനത്തിെൻറ ഭാഗമായി ചെർക്കള ടൗണിന് മുകളിലൂടെ നിർദേശിച്ച മേൽപാലം ഒഴിവാക്കണമെന്ന് നഗര വികസനസമിതി ആവശ്യപ്പെട്ടു. ചെര്‍ക്കളയിലെ മേല്‍പാലം മാറ്റി ഉപരിതല റോഡ് നിര്‍മിക്കണമെന്നും കൂടാതെ അനുബന്ധ പ്രദേശങ്ങളായ ബേവിഞ്ച പാലത്തിന് സമീപം, സിവില്‍ സ്റ്റേഷന്, നായന്മാര്മൂല, ചെങ്കള നാലാംമൈല്‍ എന്നിവിടങ്ങളില്‍ അടിപ്പാത നിർമിക്കുകയും ചെര്‍ക്കള സ്കൂളിന് സമീപം നടപ്പാലം സ്ഥാപിച്ച് യാത്രക്കാരുടെ ദുരിതങ്ങളകറ്റണമെന്നും ആവശ്യപ്പെട്ടു.
ചെര്‍ക്കള നഗരത്തിെൻറ തനത് രൂപം നിലനിര്‍ത്തണം. അലൈന്‍മെൻറ് മാറ്റാതെ മേല്‍പാലം ഒഴിവാക്കി ചെര്‍ക്കള ടൗണില്‍നിന്നാരംഭിക്കുന്ന രണ്ട് അന്തര്‍സംസ്ഥാന പാതകള്‍ക്ക് എല്ലാവശത്തേക്കും കടന്നുപോകാവുന്ന വിധത്തില്‍ ഒരു റൗണ്ട് എബൗട്ട് (സര്‍ക്കിള്‍) കൂടിയ ഉപരിതല റോഡ് നിര്‍മിച്ച് ദേശീയപാത വികസന പദ്ധതി നടപ്പാക്കണം.
വാർത്തസമ്മേളനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഖാദർ ബദരിയ, ഷുക്കൂർ ചെർക്കള, എ.ആർ. ധന്യവാദ്, ബി.എം. ഷരീഫ്, മൂസ ബി. ചെർക്കള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.